Monday 3 August 2020

ആനവണ്ടിയിൽ ഒരു പൊന്മുടിയാത്ര

ബെസ്റ്റ് ഫ്രണ്ട്സ് എന്നു പറയുമ്പോൾ ഒരുവിധം, നമ്മുടെ ടേസ്റ്റ്കൾ ഒരുപോലെ ഉള്ളവർ
ആയിരിക്കും, അങ്ങനെ ഉള്ള രണ്ടും ബെസ്റ്റ് ഫ്രണ്ട്സ് കൂടെ കൂടിയിട്ട് വർഷം ഒരുപാട് ആയി. യാത്രകൾ ഇഷ്ട്ടപെടുന്ന മൂന്ന് പേർ,അങ്ങനെ ഞങ്ങൾ ഒരു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്യുന്നു, അധികം തലപുകക്കാതെ ഞങ്ങൾ പൊൻമുടി ട്രിപ്പ് തീരുമാനിച്ചു. പൊൻമുടിക്ക് വേറെ ഒരു പേരും കൂടി ഉണ്ട് ഗോൾഡൻ പീക്ക് (സ്വർണ്ണ കൊടുമുടി).നാലുപതിറ്റാണ്ടുമുമ്പ് പ്രശസ്ത വാസ്തുശിൽപ്പി ലാറി ബേക്കറിന്റെ നേതൃത്വത്തിലായിരുന്നു ഗോൾഡൻ പീക്കിന്റെ രൂപകൽപ്പന.ആളുകൾക്ക് താമസ സൗകര്യത്തിന് ഇതേ കോംപൗണ്ടിൽത്തന്നെയാ ണ്കെ.ടി.ഡി.സിയുടെ 15 പുതിയ
കോട്ടേജുകൾ സജ്ജമാക്കിയിരിക്കുന്നത്.നിലവിലുള്ള 14 കോട്ടേജുകൾക്കുപുറമേയാണിത്. ഒരുപാട് തവണ ഞാൻ പോയതാണ് പക്ഷെ, ഓരോ തവണ പോകുമ്പോളും അങ്ങോട്ടുള്ള യാത്രയോടുള്ള ഇഷ്ട്ടം കൂടി കൊണ്ടേ ഇരുന്നു. പക്ഷെ എനിക്ക് മാത്രമേ വണ്ടി ഉള്ളു, അതും ഒരു ഹോണ്ട ടിഒ. 🛵 അതിൽ എങ്ങനെ മൂന്നു പേർ പോകും, അങ്ങനെ ഞങ്ങൾ ബസിൽ പോകാം എന്നു തീരുമാനിച്ചു. എനിക്ക് ആണെങ്കിൽ ബസിൽ പോകുന്നത് വലിയ ഇഷ്ട്ടം ഒന്നുമല്ല. പക്ഷെ പിന്നെയും ഞാൻ ആലോചിച്ചപ്പോൾ, യാത്ര ഇഷ്ട്ടപെടുന്ന ഞാൻ എന്തിനു ബസ് യാത്ര ഇഷ്ടപ്പെടാതെ ഇരിക്കണം, യാത്ര പോകാൻ നമ്മൾ ഇഷ്ട്ടപെടുന്ന വണ്ടി തന്നെവേണം എന്നില്ല.
യാത്ര നമ്മുക്ക് എങ്ങനെ വേണമെകിലും പോകാം, "യാത്ര ഇഷ്ടപ്പെടുന്നവർ". അന്നു ഞാൻ അങ്ങനെ ഒരു തീരുമാനം കൂടി എടുത്തു.ഈ യാത്ര ഞങ്ങൾ ആരഭിക്കുന്നതു തിരുവനന്തപുരത്താണ്. അങ്ങനെ മോർണിംഗ് 7.00 ക്ക് ഞങ്ങൾ തമ്പാനൂർ KSRTC ബസ് സ്റ്റാൻഡിൽ എത്തി. 8.00 മണിക്ക് പൊൻമുടി ബസ് ഉണ്ട് എന്നു എൻക്വിറിയിൽ ചോദിച്ചപ്പോൾ പറഞ്ഞു. അങ്ങനെ 8.00 മണിയുടെ ബസിൽ ഞങ്ങൾ യാത്ര ആരംഭിച്ചു. തമ്പാനൂർ സ്റ്റാൻഡിൽ നിന്നും പൊൻമുടിയിലേക്ക് ഉള്ള മനോഹരമായ യാത്ര, ഏകദേശം,61 km ദൂരം. 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പൊന്മുടിയിൽ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് മനോഹരമായ കാട്ടരുവികളാണ്,വർഷം മുഴുവനുമുള്ള പ്രസന്നമായ കാലാവസ്ഥയാണ് പൊന്മുടിയെ സഞ്ചാരികളിലേക്കാകർഷിക്കുന്നത്. മലദൈവങ്ങൾ പൊന്നുസൂക്ഷിക്കുന്ന മല എന്ന അർത്ഥത്തിലാണ് പഴമക്കാർ ഈ കുന്നുകൾക്ക് പൊന്മുടി എന്ന പേര് നൽകിയതെന്ന് ഒരു കഥയുണ്ട്. പൊൻമുടിയോടും അടുത്തു തന്നെ ശെന്തുരുണി വന്യജീവി സങ്കേതം,കോയിക്കൽ പാലസ്, അഗസ്ത്യകൂടം,മങ്കയം ഫാൾസ്,ഗോൾഡൻ വാലി,കല്ലാർ,ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം,ഷെണ്ടുരുണ്യ് വൈൽഡ്ലൈഫ് സന്കടയറി, അഗസ്ത്യമലൈ ബയോസ്ഫിയർ റിസേർവ് എന്നീ, ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നു.
പൊൻമുടി അടുക്കും വരെ എന്തെങ്കിലും ആലോചിച്ചിരിക്കാം എന്നു വിചാരിച്ചതും, ഞാൻ പല ചിന്തകളിലേക്ക് വഴുതി വീണു.... അതും വിൻഡോ സീറ്റ് കൂടി കിട്ടിയപ്പോൾ, ഇടക്ക് ഇടക്ക് ഞാൻ തല പൊക്കി മുൻപിലെ സീറ്റിൽ നോക്കും, അവളുമാർ അവിടെ തന്നെ ഉണ്ടോ എന്നു, അങ്ങനെ കല്ലാറിൽ നിന്നും ഉള്ള പൊൻമുടിയുടെ 22 ഹെയർപിൻ ഞങ്ങൾ കേറി കൊണ്ടേ ഇരിക്കുന്നു.... 🤩🤩🤩 പോകുന്ന വഴി ചെറിയ ചായ തട്ടുകൾ തുറന്നിട്ടുണ്ട്. ഒരു ചായ കുടിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ബസിൽ ആയതുകൊണ്ട് പറ്റിയില്ല. വഴിയരികിൽ കാണാൻ ഒരു വ്യൂപോയിന്റ് ഉണ്ട്, ബസ് അവിടെ നിർത്തില്ല. ഏകദേശം 10.30 നു ഞങ്ങൾ പൊന്നുമുടി എത്തി.തിരിച്ചുള്ള ബസിന്റ ടൈം തിരക്കി, മഞ്ഞിന്റെ താഴ് വാരത്തിൽ കൂടി ഞങ്ങൾ നടന്നു. അതിമനോഹരമായ കാഴ്ച
അവിടെ ഒക്കെ ഒന്ന് ചുറ്റി നടന്നു കണ്ട ശേഷം ചെക്ക് പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങി. ടിക്കറ്റ് കൊടുത്തു തുടങ്ങിയിട്ടേ ഉള്ളു. വലിയ തിരക്കില്ല. 20 രൂപയാണ് പ്രവേശന ഫീസ്. ബൈക്കിന് 10 രൂപ. ക്യാമറ ഉണ്ടെങ്കിൽ 25 രൂപ കൂടി കൊടുക്കണം. രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ ആണ് സന്ദർശകർക്ക് അനുമതി.
ചെക്ക് പോസ്റ്റ് കടന്നു ഞങ്ങൾ മുൻപോട്ടു പോയപ്പോൾ, ഇടതു വശത്തായി ഒരു ബോർഡ് കണ്ടു 'വരയാട് മൊട്ട്; അവിടെ നിന്ന് കാഴ്ചകൾ കാണാൻ സൗകര്യമുണ്ട്.. വരയാടുകൾ ഉള്ള സ്ഥലമാണത്രെ. അവിടെ നിന്നും കുറച്ചു കൂടി മുൻപോട്ടു പോയപ്പോൾ, വലതു വശത്തായി ഇന്ത്യൻ സ്പൈസ് റിസർച്ച് ക്യാംപസ്. അങ്ങോട്ടേക്ക് സന്ദർശനാനുമതി ഇല്ല. കുറച്ചു കൂടി ചെന്നപ്പോൾ ഇടതു വശത്തായി കുടുംബശ്രീ ലഘുഭക്ഷണ ശാല. അടുത്ത കാലത്തായി നിർമ്മിച്ചതാണെന്ന് തോന്നുന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള സ്ഥലം. മിതമായ നിരക്കിൽ പൂരിയും ചായയും കിട്ടും. കാനന വിഭവങ്ങൾ വിൽക്കുന്ന ഒരു കൗണ്ടറും അതിനുള്ളിൽ തന്നെ ഉണ്ട്.
നഗരത്തിന്റെ തിരക്കുകൾക്കിടയിൽ നിന്ന് മാറി സ്വസ്ഥമായ ഒരിടത്തേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. 🤩മനസ് ഒന്നും റിലാക്സ് ആയപോലെ പട്ടു പാടി, ഫോട്ടോസും എടുത്തു അങ്ങനെ കുറെ നേരം 🤗
ഏകദേശം ഉച്ച കഴിഞ്ഞ് 2.00 മണിയോട് കൂടി ഞങ്ങൾ തിരിച്ചുള്ള ബസിൽ കേറി. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഞങ്ങൾ ഒരുമിച്ചുള്ള അവസാന യാത്ര കൂടി ആയിരുന്നു... 🤩🤩🤩





No comments:

Post a Comment