Wednesday 13 April 2016

വിഷു ഐതിഹ്യം


  • നരകാസുരൻ അഹങ്കാരിയും ഉപദ്രവകാരിയുമായിരുന്നു.പ്രാക്ജോതിഷം നരകാസുരന്റെ നഗരമായിരുന്നു. നരകാസുരന്റെ ശല്യം സഹിക്കാതായപ്പോള് ശ്രീകൃഷ്ണൻ സത്യഭാമയുമായി ഗരുഡന്റെ പുറത്തുകയറി പ്രാക്ജോതിഷം ചുറ്റിക്കണ്ടതിനുശേഷം യുദ്ധമാരംഭിച്ചു. അവർ മൂന്നുപേരും കൂടിയാണ് യുദ്ധം ചെയ്തത്.
പ്രബലരായ പല അസുരന്മാരേയും വധിച്ചപ്പോൾ നരകാസുരൻ യുദ്ധത്തിനിറങ്ങി. തുടർന്നുണ്ടായ പൊരിഞ്ഞയുദ്ധത്തിൽ നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടു. ഈ ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് ഒരു ഐതിഹ്യം.
രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ലത്രെ. അതിനുശേഷം സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലത്രെ. രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതത്രെ. അതാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് മറ്റൊരു പക്ഷം. രണ്ടായാലും അസുരശക്തികളുടെമേലുള്ള വിജയത്തെയാണ് വിഷുവായി ആഘോഷിക്കുന്നത്.

Happy Vishu!!!!.......
#Vishu 

No comments:

Post a Comment