Thursday 14 April 2016

Kuttanadan Duck Roast

Ingredients

Duck - ½ kg (after cleaning)
Shallots (small onion) - ¼ cup, chopped
Ginger & garlic - 1 - 1.5 tsp, chopped
Chilly powder - 1-1.5 tsp
Coriander powder - 2-3 tsp
Turmeric powder - ¼ tsp
Garam masala - 1 - 1.5 tsp
Black pepper powder - ½ tsp
Vinegar - 2 tbsp
Salt
Curry leaves
Oil & ghee
Onion - 2, sliced finely
For garnishing
Onion - 1 small, sliced finely
Potato - 1 medium, cut into wedges & boiled
Curry leaves
Instructions

Grind together ingredients from shallots to salt to a fine paste. Marinate the cleaned duck pieces with half of the ground paste. Keep it aside for 1 hour.
Heat oil in a pan (you can use a combination of oil & ghee also) and shallow fry the marinated duck pieces till it turns golden brown colour. Keep it aside. In the same oil add the finely sliced onions & cook. When the onion becomes golden brown colour add the remaining half of the ground masala. Fry it till the oil starts appearing. Add 2 cups of boiling water to the onion and masala mix. Combine well.
Transfer the fried duck pieces and the onion gravy to a pressure cooker. Cook till the duck is done. The cooking time varies depending on the type of duck (broiler or free range). Once the pressure is gone, open the cooker & cook till the gravy thickens. This curry usually doesn't have much gravy, so you need to cook till the water is almost dried and each piece is thickly coated with the masala. Transfer the duck pieces to a serving dish and garnish with fried onions, potatoes & curry leaves. Serve hot with rice or appam.
For garnishing
Heat oil/ghee in a pan and fry the boiled potato wedges, remove from pan, In the same oil fry the thinly sliced onions & curry leaves.

Notes
I cooked the duck with skin on. Since I used a broiler duck, I cooked it for 5-6 whistles on high flame.

#Food #Recipe #Keralastyle
http://b3.zcubes.com/v.aspx?mid=368375

Wednesday 13 April 2016

വിഷു ഐതിഹ്യം


  • നരകാസുരൻ അഹങ്കാരിയും ഉപദ്രവകാരിയുമായിരുന്നു.പ്രാക്ജോതിഷം നരകാസുരന്റെ നഗരമായിരുന്നു. നരകാസുരന്റെ ശല്യം സഹിക്കാതായപ്പോള് ശ്രീകൃഷ്ണൻ സത്യഭാമയുമായി ഗരുഡന്റെ പുറത്തുകയറി പ്രാക്ജോതിഷം ചുറ്റിക്കണ്ടതിനുശേഷം യുദ്ധമാരംഭിച്ചു. അവർ മൂന്നുപേരും കൂടിയാണ് യുദ്ധം ചെയ്തത്.
പ്രബലരായ പല അസുരന്മാരേയും വധിച്ചപ്പോൾ നരകാസുരൻ യുദ്ധത്തിനിറങ്ങി. തുടർന്നുണ്ടായ പൊരിഞ്ഞയുദ്ധത്തിൽ നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടു. ഈ ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് ഒരു ഐതിഹ്യം.
രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ലത്രെ. അതിനുശേഷം സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലത്രെ. രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതത്രെ. അതാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് മറ്റൊരു പക്ഷം. രണ്ടായാലും അസുരശക്തികളുടെമേലുള്ള വിജയത്തെയാണ് വിഷുവായി ആഘോഷിക്കുന്നത്.

Happy Vishu!!!!.......
#Vishu 

കണിക്കൊന്ന


വിഷുവുമായി ബന്ധമുള്ള ഒന്നാണ്‌കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു.കർണ്ണികാരംഎന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്‌.എന്നാൽ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.
Happy Vishu!!!!......
#Vishu#kanikonna

Dimble

Tuesday 12 April 2016

വിഷുവിഭവങ്ങൾ


മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻപനസംവെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസംകഞ്ഞിസദ്യയായിരിക്കും പ്രധാനം.വാഴപ്പോളവൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.
രാവിലെ പ്രാതലിന് ചിലയിടങ്ങളിൽവിഷുക്കട്ടഎന്ന വിഭവവും കാണാറുണ്ട്‌.
നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച്ജീരകംചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല.ശർക്കര പാനിയോ,മത്തനും,പയറുംകൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക.തൃശ്ശൂരിലെവിഷുവിന് വിഷുക്കട്ട നിർബന്ധമാണ്. ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ. സദ്യയിൽമാമ്പഴപുളിശ്ശേരിനിർബന്ധം.
ചക്കഎരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം.ഓണസദ്യയിൽനിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്‌.തലേനാൾ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വർഷത്തെ വരവേൽക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളിൽപടക്കംപൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാർന്നതുമായ വിഷുപ്പടക്കങ്ങൾ കത്തിക്കുന്നത് കേരളത്തിൽ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു.

Happy Vishu!!!!.....

#Vishu#Vishurecipe

http://b3.zcubes.com/v.aspx?mid=368101

വിഷുക്കൈനീട്ടം



 കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.

 Happy Vishu!!!!.......

#Vishu#vishukani#vishukaineettam

Dimble